കണ്ണൂർ.കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീട് ഉൾപ്പെട്ട വേങ്ങാട് പഞ്ചായത്തിലെ വനിതാ സ്ഥാനാർഥിക്കും ബൂത്ത് ഏജന്റിനും സിപിഎം മർദനം.
യുഡിഎഫ് സ്ഥാനാർത്ഥി ഷീന,പോളിംഗ് ഏജൻ്റ് നരേന്ദ്ര ബാബു എന്നിവർക്കാണ് മർദ്ദനമേറ്റത്.
നരേന്ദ്ര ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രം അക്രമികൾ തകർത്തു .
ഇന്ന് ഉച്ചയോടെ മമ്പറം ടൗണിൽ വച്ചായിരുന്നു ആക്രമണം. നരേന്ദ്ര ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തിലേക്ക് മാസ്ക് ധരിച്ച നാല് പേർ കടന്നുവന്നു. നരേന്ദ്രബാബുവിനെ ഓഫീസിന് ഉള്ളിൽ വച്ച് കയ്യേറ്റം ചെയ്തു. ശേഷം പുറത്തേക്ക് വലിച്ചിറക്കിയും മർദിച്ചു. തലയ്ക്ക് അടിയേറ്റ നരേന്ദ്ര ബാബുവിന്റെ നെഞ്ചിലും നിരവധി തവണ ചവിട്ടി . തടയാൻ എത്തിയ ഷീനയ്ക്കും മർദനമേറ്റു. ജനസേവന കേന്ദ്രത്തിലെ കമ്പ്യൂട്ടറുകളും അക്രമികൾ തല്ലിതകർത്തു. രണ്ട് വനിതാ ജീവനക്കാർ ഉള്ളപ്പോൾ അയിരുന്നു ആക്രമണം. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ കൃത്യം നടത്തി പോയി. അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ ചില യുഡിഎഫ് സ്ഥാനാർഥികൾക്കും പോളിങ് ഏജന്റ് മാർക്കും മർദ്ദനമേറ്റിരുന്നു
Home News Breaking News കണ്ണൂരിൽ മുഖ്യമന്ത്രിയുടെ പഞ്ചായത്തിലെ യുഡി എഫ് വനിതാ സ്ഥാനാർഥിക്കും ബൂത്ത് ഏജന്റിനും സി പി എം...






































