തിരുവനന്തപുരം . പാലോട് കിണറിനുള്ളിൽ വീണ കാട്ടുപോത്ത് ചത്തു.ഇന്ന് പുലർച്ചയോടെയാണ് ആദിവാസി ഉന്നതിയായ ഇയ്യക്കോട് പൂമാല കാണിയുടെ കിണറിനുള്ളിൽ കാട്ടുപോത്ത് വീണത്. ഫോറസ്റ്റ് അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് കാട്ടുപോത്ത് ചത്തെന്ന് തിരിച്ചറിഞ്ഞത്.
പുലർച്ചെ ഉഗ്ര ശബ്ദം കേട്ടാണ് പൂമാലക്കാണി കിണറിന് സമീപം പരിശോധന നടത്തിയത്.കിണറിനുള്ളിൽ വീണത് കാട്ടുപോത്തെന്ന് മനസ്സിലാക്കിയതോടെ ഫോറസ്റ്റുകാരെ വിവരമറിയിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ ആണ് കിണറിലകപ്പെട്ട കാട്ടുപോത്ത് ചാത്തെന്ന് മനസ്സിലാക്കിയത്.
പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണ് പൂമാലയുടേത്.21 അടിയോളം താഴ്ചയുണ്ട്. വലിയ ക്രെയിൻ എത്തിച്ചെങ്കിൽ മാത്രമേ ചത്ത കാട്ടുപോത്തിനെ പുറത്തെടുക്കാൻ ആകു. ഫയർഫോഴ്സും ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അതിനുള്ള പരിശ്രമം തുടരുകയാണ്.കുറച്ചുനാളുകൾക്ക് മുമ്പ് പ്രദേശത്ത് കാട്ടാന എത്തി ഒരു ഷെഡ് തകർത്തിരുന്നു.വനമേഖലയുടെ അടുത്ത സ്ഥലം കൂടിയായ ഈയ്യക്കോട് വന്യമൃഗ ശല്യം രൂക്ഷമാണ്.


































