പത്തനംതിട്ട .വടശ്ശേരിക്കര സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും. അഡിഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി മിനിമോൾ ഫറൂഖ് ആണ് ശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് 14-നായിരുന്നു കൊലപാതകം. കാട്ടാക്കട സ്വദേശി പ്രകാശാണ് കേസിലെ പ്രതി.
സാലമനെ ഇരുമ്പ് കമ്പികൊണ്ട് ക്രൂരമായി മർദ്ദിച്ച് അവശനാക്കി. മരണം ഉറപ്പിക്കാൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പ്രകാശനെ തിരുവനന്തപുരം പാലോട് നിന്നാണ് പോലീസ് പിടികൂടിയത്. നെയ്യാറ്റിൻകരക്ക് സമീപം മറ്റൊരു കൊലപാതക ശ്രമം കേസിൽ പ്രകാശ് പിടിയിലായത്തോടെയാണ് വടശ്ശേരിക്കര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
റാന്നിക്ക് സമീപം റബർതോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്നു പ്രകാശ്. തോട്ടം നോക്കുന്ന ജോലിയായിരുന്നു കൊല്ലപ്പെട്ട സാലമന്. റബർ ടാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാലമനും പ്രകാശും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വർഷങ്ങൾക്ക് ഇപ്പുറം ശിക്ഷ വിധിച്ചതിൽ സാഹചര്യത്തെളിവുകൾ നിർണായകമായെന്ന് അഭിഭാഷകൻ ബിന്നി പറഞ്ഞു.
നിലവിൽ പത്തനംതിട്ട ഡിവൈഎസ്പിയും 2017 റാന്നി സിഐയുമായിരുന്ന നേതൃത്വത്തിൽ ആയിരുന്ന നുഹ്മാൻ എസിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപയുമാണ് ശിക്ഷ. ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട പ്രകാശന്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. തുക അടച്ചില്ലെങ്കിൽ രണ്ടുവർഷം അധികം ശിക്ഷ അനുഭവിക്കണം.






































