ഗൃഹനാഥനെ  വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കോട്ടയം. ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ  വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ഈരാറ്റുപേട്ട പെരിങ്ങളം സ്വദേശി ലോറൻസ് ആണ് മരിച്ചത് .മൃതദേഹത്തിന് സമീപത്ത് നിന്നും തോക്കും കണ്ടെത്തി . ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം


. ഇന്ന് രാവിലെ 11 മണിയോടെയാണ്   മരിച്ച നിലയിൽ നാട്ടുകാർ ലോറൻസിനെ കണ്ടെത്തുന്നത് .സ്വന്തം പുരയിടത്തിൽ ആയിരുന്നു വെടിയേറ്റ നിലയിൽ ആയിരുന്നു മൃതദേഹം . കാട്ടുപന്നികളെയും മറ്റും വെടിവെക്കാൻ ഉപയോഗിക്കുന്ന തോക്കിൽ നിന്നുമാണ് വെടിയേറ്റത് .ഈ തോക്ക് സമീപത്തു നിന്നു തന്നെ കണ്ടെത്തി  ആത്മഹത്യാ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം മുഖത്താണ് വെടിയേറ്റിയിരിക്കുന്നത് .സംഭവത്തിൽ പോലീസ് വിശദമായിട്ടുള്ള അന്വേഷണം ആരംഭിച്ചു . ഇയാൾക്കൊപ്പം മറ്റാരെങ്കിലും പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് പരിശോധിക്കുന്നുണ്ട് . ഇൻക്വസ്റ്റ് നടപടികളും പൂർത്തിയായി .പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തത ലഭിക്കുമെന്ന പോലീസ് വ്യക്തമാക്കി . പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും . തോക്കിന് ലൈസൻസ് ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.ബാലറ്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.


Advertisement

LEAVE A REPLY

Please enter your comment!
Please enter your name here