തിരുവനന്തപുരം: ക്രിസ്മസ് അവധിയുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയിൽവേ നാഗർകോവിലിൽ നിന്ന് കേരളം വഴി ഗോവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. യാത്രക്കുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചു.രണ്ട് എസി ത്രീ ടയർ കോച്ചുകൾ, 15 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉണ്ടായിരിക്കും.
നാഗർകോവിൽ-മഡ്ഗാവ് ജംഗ്ഷൻ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ നമ്പർ 06083 ഡിസംബർ 23, 30, ജനുവരി ആറ് തീയതികളിൽ (ചൊവ്വ) രാവിലെ 11.40 ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.50 ന് മഡ്ഗാവിൽ എത്തും.
മടക്ക സർവീസായ മഡ്ഗാവ് ജംഗ്ഷൻ-നാഗർകോവിൽ എക്സ്പ്രസ് ഡിസംബർ 24, 31, ജനുവരി ഏഴ് (ബുധൻ) തീയതികളിൽ രാവിലെ 10.15ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.00ന് നാഗർകോവിലിൽ എത്തും.
































