നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെവിട്ടതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ‘സത്യമേവ ജയതേ’ എന്നാണ് പ്രതികരണം. രാഹുലിന് വേണ്ടി ഭാര്യ ദീപയാണ് പോസ്റ്റിട്ടത്.
കേസില്‍ ദിലീപിന് അനുകൂലമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ആളാണ് രാഹുല്‍ ഈശ്വര്‍. കേസില്‍ വിധി പറയുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ രാഹുല്‍ ഈശ്വര്‍ നിലവില്‍ ജയിലിലാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കേസില്‍ റിമാന്‍ഡിലാണ് രാഹുല്‍ ഈശ്വര്‍.
































