കോഴിക്കോട്. കടിയങ്ങാട് ആണ് സംഭവം
പോലീസ് അന്വേഷിക്കുന്ന പ്രതിയെ പൊന്തക്കാട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു
കടിയങ്ങാട് ഇല്ലത്ത് മീത്തൽ ജംസൽ(26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്ന ജംസൽ 4 ആം തീയതി പിതാവായ പോക്കറെ കത്തി എടുത്ത് കുത്തി പരിക്കേൽപ്പിച്ചു കടന്നു കളഞ്ഞിരുന്നു
പോലീസ് ഇയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു
ഇതിനിടയിലാണ് വീടിനടുത്തു കാടുമൂടിക്കിടന്ന കൈപ്പേങ്കിയിൽ എന്ന സ്ഥലത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
സുഹൃത്തുlക്കൾ നടത്തിയ തെരചിലിനിടെയാണ് ഇന്ന് രാവിലെ പത്തുമണിയോടെ കശുമാവിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്
ജംസലിന്റെ പിതാവ് കുത്തേറ്റത്തിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
































