വാഷിംഗ്ടൺ: അമേരിക്കയിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ന്യൂയോർക്കിലെ അൽബാനിയയിലെ ഇവർ താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്.
തെലുങ്കാനയിലെ ജങ്കാവ് ജില്ലയിൽ നിന്നുള്ള സഹജ റെഡ്ഡി ഉദുമല(24) ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന സഹജയ്ക്ക് രക്ഷപെടാൻ സാധിച്ചില്ല.തൊട്ടടുത്ത കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സഹജയുടെ മുറിയിലേക്കും തീ പടരുകയായിരുന്നു.
































