പാലക്കാട് . പ്ലാസ്റ്റിക് കവറിൽ കെട്ടി മാലിന്യ കൂമ്പാരത്തിൽ നിക്ഷേപിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അസ്ഥികൂടത്തിന് പിന്നിൽ ദുരൂഹത ഇല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മറവ് ചെയ്യുന്നതിനായി സ്മശാനത്തിലെ പഴയ കല്ലറ വൃത്തിയാക്കുന്നതിനിടെ അതിൽ ഉണ്ടായിരുന്ന അസ്ഥികൂടം മാലിന്ങ്ങൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് കണ്ടെത്തൽ. ഇന്ന് രാവിലെ നഗരസഭാ ജീവനക്കാരാണ് മാലിന്യ നിക്ഷേപിക്കാനായി എത്തിയപ്പോൾ പാലക്കാട് സ്റ്റേഡിയം മാതാ കോവിൽ പള്ളിക്ക് സമീപമുള്ള മാലിന്യ കൂമ്പാരത്തിൽ മനുഷ്യാസ്ഥികൂടവും മുടിയും നഖങ്ങളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കൊലപാതകം അടക്കം സംശയിച്ചിരുന്നെങ്കിലും അസ്ഥികൂടം ഉപേക്ഷിച്ച ആൾ തന്നെ മൊഴി നൽകിയതായാണ് വിവരം. അതേസമയം ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ അന്വേഷണസംഘം തുടരും. മൃതദേഹം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Home News Breaking News പ്ലാസ്റ്റിക് കവറിൽ കെട്ടി മാലിന്യ കൂമ്പാരത്തിൽ നിക്ഷേപിക്കപ്പെട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി, വിശ്വസിക്കാമോ ഈ കഥ

































