തിരുവനന്തപുരം. പി എം ശ്രീ വിവാദത്തിൽ ജോൺ ബ്രിട്ടാസ് എം പി യെ പിന്തുണച്ച് CPIM ഉം CPI ഉം.. സംസ്ഥാന താൽപര്യം അനുസരിച്ചാണ് കേന്ദ്രമന്ത്രിയുമായി ബ്രിട്ടാസ് ചർച്ച നടത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനായി താൻ തുടർച്ചയായി ഇടപെട്ടിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസും പറഞ്ഞു
ജോൺ ബ്രിട്ടാസ് എം പി വ്യക്തിപരമായി കേരളവും കേന്ദ്രവും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥനായതിൽ നന്ദിയുണ്ടെന്ന കേന്ദ്ര മന്ത്രി ധർമേന്ദ്രപ്രധാന്റെ പ്രസ്താവനയാണ് വിവാദമായത്.. കോൺഗ്രസ് നേതാക്കൾ ബ്രിട്ടാസിനെ വിമർശിച്ച് രംഗത്തെത്തി.. ഇതോടെയാണ് വിശദീകരണവുമായി ബ്രിട്ടാസ് രംഗത്തെത്തിയത്.. സംസ്ഥാനത്തിന് ആവശ്യമായി വന്നാൽ ഇനിയും ഇടപെടുമെന്നും ബ്രിട്ടാസ് പറഞ്ഞു
ജോൺ ബ്രിട്ടാസിന് പൂർണ പിന്തുണയുമായി വി ശിവൻകുട്ടിയും രംഗത്തെത്തി
ബ്രിട്ടാസ് സിപിഐഎം നിലപാട് മറന്ന് ബിജെപിയുടെ ഇടനിലക്കാരൻ ആകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, CPIM വിശദീകരിക്കട്ടെ എന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും പ്രതികരിച്ചു
ജോൺ ബ്രിട്ടാസിനെ എംബുരാൻ സിനിമയിലെ മുന്ന എന്ന കഥാപാത്രമായി ഉപമിച്ചായിരുന്നു കോൺഗ്രസ് വിമർശനം






































