തിരുവനന്തപുരം. ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നൽകിയ ജാമ്യാപേക്ഷയിൻമേലുള്ള വാദം ഇന്നും തുടരും.തുടർവാദത്തിന് ശേഷം ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി വിധി പറഞ്ഞേക്കും.കേസ് ഇന്നലെ പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക്
മാറ്റുകയായിരുന്നു.രാഹുലിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു.
ഒന്നര മണിക്കൂറിലേറെ നേരമാണ് അടച്ചിട്ട കോടതി മുറിയിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നത്. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.






































