വീട്ടുമുറ്റത്തെ ചെടികളിലെ പൂവ് പറിക്കരുത്, വീടിന്റെ സിറ്റൗട്ടിലേക്ക് എല്ലാവരും കൂടി കയറരുത്, മുണ്ട് മടക്കിക്കുത്തരുത്…. സ്ഥാനാര്‍ഥിക്കൊപ്പം സ്‌ക്വാഡായി പോകുന്ന പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം

Advertisement

വീട്ടുമുറ്റത്തെ ചെടികളിലെ പൂവ് പറിക്കരുത്, വീടിന്റെ സിറ്റൗട്ടിലേക്ക് എല്ലാവരും കൂടി കയറരുത്, മുണ്ട് മടക്കിക്കുത്തരുത്…. സ്ഥാനാര്‍ഥിക്കൊപ്പം സ്‌ക്വാഡായി പോകുന്ന പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടികള്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടം സ്‌ക്വാഡുകളില്‍ ചിലയിടങ്ങളിലെങ്കിലും മര്യാദകേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് കര്‍ശന നിബന്ധനകള്‍. പരിചയം പറഞ്ഞു വീടിനകത്തേക്ക് ഓടിക്കയറുന്ന പ്രവണത വേണ്ട. ആത്മബന്ധമുള്ള ഇടങ്ങളില്‍ മാത്രം വീടിനകത്തേക്കു കയറിയാല്‍ മതി.

വിളിച്ചിട്ടോ കോളിങ് ബെല്‍ അടിച്ചിട്ടോ ആരെയും കാണുന്നില്ലെങ്കില്‍ ആളുണ്ടോയെന്നു നോക്കാന്‍ വീടിന്റെ പിന്നാമ്പുറത്തേക്കുള്ള പോക്കും വേണ്ട. ആ വീട്ടില്‍ പിന്നീട് ആളുള്ളപ്പോള്‍ പോയാല്‍ മതി. രാത്രിയിലെ ഭവന സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. സന്ധ്യാസമയത്തെ പ്രാര്‍ഥനാ വേളകളിലും ഉച്ചയുറക്കത്തിന്റെ സമയത്തും വീടുകളില്‍ വോട്ട് ചോദിച്ചു പോകരുത്. അതിരാവിലെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാനും മുതിര്‍ന്നവര്‍ ജോലിക്കു പോകാനുമുള്ള തിരക്കിനിടയിലെ ഭവനസന്ദര്‍ശനവും ഒഴിവാക്കണം. പ്രായം ചെന്നവരെയും കിടപ്പു രോഗികളെയും കാണാന്‍ സ്‌ക്വാഡിലെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വീടിനകത്തേക്കു കയറരുത്. വളര്‍ത്തു നായ്ക്കളുള്ള വീടുകളുടെ ഗേറ്റ് തുറക്കും മുന്‍പ് വീട്ടുകാരുടെ സാന്നിധ്യം ഉറപ്പാക്കണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here