കോഴിക്കോട്. സമസ്ത നൂറാം വാർഷികം ഫെബ്രുവരിയിൽ കാസർഗോഡ് നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം തഹിയ 46 കോടി രൂപ പിന്നിട്ടെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. ജമാഅത്തെ ഇസ്ലാമിയോട് ശക്തമായ എതിർപ്പുണ്ടെന്നും എന്നാൽ രാഷ്ട്രീയ സഖ്യത്തെ എതിർക്കേണ്ട കാര്യം സമസ്തക്കില്ലെന്നും തങ്ങൾ പറഞ്ഞു. സുന്നി ഐക്യത്തിന് സമസ്ത തയ്യാറാണെന്നും ജിഫ്രി തങ്ങൾ കോഴിക്കോട് പറഞ്ഞു.






































