മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 3ന് വൈകിട്ട് 5 വരെ സമയം നീട്ടിയതായി പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു. നവംബര്‍ 30 വരെ ആയിരുന്നു മുന്‍പ് സമയം അനുവദിച്ചിരുന്നത്.
വിവിധ സ്‌കൂളുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ സമര്‍പ്പിക്കാനാകാതെ ബാക്കിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഈ ഇളവ് അനുവദിച്ചത്.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികളും സ്‌കൂളുകളും നിര്‍ദ്ദിഷ്ട സമയത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു.
2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. അപേക്ഷാ പ്രക്രിയയില്‍ കൂടുതല്‍ വീഴ്ചകള്‍ വരുത്താതിരിക്കാന്‍ സ്‌കൂളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
































