ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കടത്തി വില്‍പന നടത്തിയ കേസില്‍ യുവതിയടക്കം രണ്ട് പേര്‍ കൊച്ചി കടവന്ത്ര പൊലീസീന്‍റെ പിടിയില്‍. പന്തളം സ്വദേശി ബോസ് വര്‍ഗീസ്, ആലപ്പുഴ സ്വദേശിനി വിന്ധ്യ രാജന്‍ എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ ഏഴിനാണ് രവിപുരത്തെ വാടകവീട്ടില്‍ നിന്ന് 88 ഗ്രാം മെത്താഫെറ്റമീന്‍ പിടികൂടിയത്.
വീട്ടിലെ താമസക്കാരനായ വയനാട് സ്വദേശി ജോബിന്‍ ജോസ് അന്ന് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് വിന്ധ്യയുടെയും ബോസിന്‍റെയും പങ്ക് വ്യക്തമായത്. മൂവരും ചേര്‍ന്നാണ് ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കൊച്ചിയിലെത്തിക്കുന്നത്. വാടക വീട്ടില്‍ ശേഖരിച്ച് പായ്ക്ക് ചെയ്ത് പിന്നീട് ഇടപാടുകാര്‍ക്ക വിതരണം ചെയ്യുന്നതാണ് രീതി. ജോബിന്‍ പിടിയിലായതോടെ ഒളിവില്‍ പോയ കൂട്ടാളികളെ ഒന്നരമാസം നീണ്ട അന്വേഷണത്തിലൂടെയാണ് പിടികൂടിയത്.
































