തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെയുള്ള ബലാൽസംഗ,ഭ്രൂണഹത്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും.അതിജീവിതയ്‌ക്കെതിരെ രാഹുൽ സീൽഡ് കവറിൽ ചില
രേഖകൾ കോടതിയിൽ നൽകിയിട്ടുണ്ട്.രാഹുൽ വിവാഹ വാഗ്‌ദാനം നൽകിയിരുന്നതായും,രാഹുലിന്റെ വീട്ടിൽ വിവാഹം സമ്മതിക്കാൻ വേണ്ടിയാണു ഗർഭം ധരിച്ചതെന്നും പെൺകുട്ടി പോലീസിനു മൊഴി നൽകിയിരുന്നു.
രാഷ്ട്രീയ പ്രേരിതമായ കേസെന്നു ആരോപിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും.യുവതിക്കെതിരെ തെളിവെന്നു ചൂണ്ടിക്കാട്ടി സീൽഡ്
കവറിൽ ചില രേഖകൾ രാഹുൽ കോടതിയിൽ നൽകിയിട്ടുണ്ട്.ഗർഭചിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖ,പരാതി നൽകാൻ മറ്റൊരാൾ യുവതിയെ സമ്മർദ്ദപ്പെടുത്തുന്നതിന്റെ രേഖകൾ എന്നിവയാണ് കൈമാറിയതെന്നാണ് വിവരം.എന്നാൽ രാഹുലിനെതിരെ പെൺകുട്ടി നൽകിയിരിക്കുന്ന മൊഴിയിൽ രാഹുലിന് കുരുക്കാകുന്ന പല കാര്യങ്ങളുമുണ്ട്.രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായി പെൺകുട്ടിയുടെ മൊഴിയുണ്ട്.
ഡിവോഴ്‌സ് ആയതിനാൽ രാഹുലിന്റെ വീട്ടിൽ വിവാഹത്തിന് സമ്മതിക്കില്ലെന്നും,കുഞ്ഞുണ്ടെങ്കിൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കുമെന്നും വിശ്വസിപ്പിച്ചു.ഗർഭം ധരിച്ചത് അതിനാലാണന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം അഞ്ചു മാസം കഴിഞ്ഞാണ് രാഹുൽ
മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി.അതേ സമയം ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തിയിരുന്നു.വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസിൽ നേരിട്ടെത്തി വക്കാലത്തു ഒപ്പിട്ട ശേഷമാണു ഒളിവിൽ പോയത്.
Home News Breaking News രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള കേസിൽ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച






































