കൊച്ചി. എംഇഎസ് ട്രസ്റ്റ് ചെയർമാൻ ഡോ. ഫസൽ ഗഫൂറിന്റെ വിദേശ യാത്ര തടഞ്ഞ് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ്..
കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ്
യാത്ര ED തടഞ്ഞത്…തുടർന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങി..MES ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപ്പടുകളിൽ ED അന്വേഷണം നടത്തുന്നുണ്ട്..ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഫസൽ ഗഫൂറിന് ഇഡി നേരത്തെ നോട്ടിസ് നൽകിയിരുന്നു.
ഇതിനിടെയാണ് വിദേശത്തേക്കുള്ള ഫസൽ ഗഫൂറിന്റെ യാത്ര ED തടഞ്ഞത്. നടന്നത് സ്വാഭാവിക നടപടി മാത്രമാണ് എന്നാണ് ED യുടെ വിശദീകരണം.
കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഫസൽ ഗഫൂർ ED ക്ക് മുന്നിൽ ഹാജരാക്കും.
































