വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ യുവതിയുടെ പരാതിയിൽ കേസ്

Advertisement

യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു.തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജീസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ വിശദമായി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Advertisement