തൃശ്ശൂർ. വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ വീട്ടുകാർ. അർച്ചനയെ ഭർത്താവ് ഷാരോൺ മർദ്ദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു. അർച്ചന പഠിച്ചിരുന്ന കോളേജിന്റെ മുൻവശത്ത് വച്ച് ഷാരോൺ മർദ്ദിച്ചു എന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ഷാരോണും അമ്മയും കസ്റ്റഡിയിലാണ്
ഒളിച്ചോടി പോയപ്പോൾ, സർട്ടിഫിക്കറ്റുകൾ അടക്കം കൊടുത്തു, നല്ലവണ്ണം ജീവിക്കാൻ വേണ്ടി എന്ന് പിതാവ് പറയുന്നു
ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല. കോളേജിനു മുന്നിൽ വച്ച് ഒരിക്കൽ അർച്ചനയെ മർദ്ദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ടാണ് രക്ഷിച്ചത്. വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നു എന്നും അർച്ചനയുടെ ബന്ധുക്കൾ പറഞ്ഞു .
സംഭവത്തിൽ ആത്മഹത്യാപ്രേരണയും സ്ത്രീധന നിരോധന നിയമവും ചുമത്തി പോലീസ് കേസെടുത്തു..
കഴിഞ്ഞ ദിവസമാണ് വീടിന് സമീപത്തെ കനാലിൽ പൊള്ളലേറ്റ നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
Home News Breaking News ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ വീട്ടുകാർ.






































