കൊച്ചി.സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പ് വഴി തട്ടിപ്പ്.
പറവൂർ സ്വദേശിയിൽ നിന്ന് ഇരുപതിനായിരം രൂപ തട്ടിയെടുത്തു.
കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് പേരേ പോലിസ് അറസ്റ്റ് ചെയ്തു.
അജ്മൽ, ഗോകുൽ, സിബിൻ എന്നിവരെയാണ് വടക്കൻ പറവൂർ പോലിസ് അറസ്റ്റ് ചെയ്തത്.
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട്, യുവാവിൻ്റെ വീട്ടിലെത്തുകയും, മുറിയിലിട്ട് പൂട്ടി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മർദ്ദിക്കുകയുമായിരുന്നു.
ക്യു ആർ കോഡ് സ്കാൻ ചെയ്താണ് പണം തട്ടിയത്.
































