തെരുവുനായ ആക്രമണം,വിനോദസഞ്ചാരിക്ക് അടക്കം കടിയേറ്റു

Advertisement

കൊച്ചിയിൽ വിദേശ വിനോദ സഞ്ചാരിയായ ഇറാൻ സ്വദേശിനിക്ക് തെരുവുനായയുടെ കടിയേറ്റു..
തിരുവനന്തപുരം വർക്കലയിൽ 5 വയസുകാരിക്കും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു..മലപ്പുറത്ത് ബൈക്കിന് കുറുകെ തെരുവുനായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു..

ഫോർട്ട്‌ കൊച്ചിയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇറാൻ സ്വദേശിനിയായ വിനോദ സഞ്ചാരിയെ തെരുവുനായ ആക്രമിച്ചത്..ബീച്ചിലൂടെ നടക്കുന്നതിനിടെ യാണ് തെരുവുനായയുടെ കടിയേറ്റത്.
കാലിൽ പരിക്കേറ്റ യുവതി ഫോർട്ട്‌ കൊച്ചി ആശുപത്രിയിൽ ചികിത്സ തേടി.
തിരുവനന്തപുരം വർക്കലയിൽ അഞ്ചുവയസ്സുകാരിയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.വർക്കല സ്വദേശി ഷഹീർ ആമിന ദമ്പതികളുടെ മകൾക്കാണ് നായയുടെ കടിയേറ്റത്.കുട്ടി മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം. കാലിനും മുഖത്തും പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്.മലപ്പുറത്ത് ബൈക്കിന് തെരുവുനായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.എടവണ്ണ സ്വദേശി റൗഫ്,ഒതായി സ്വദേശി നസിം എന്നിവർക്കാണ് പരിക്ക്.ജോലിക്ക് പോകുമ്പോൾ കരുളായിയിൽ വെച്ചായിരുന്നു അപകടം.സാരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

rep image

Advertisement