അമ്മ മരിച്ച് ഏഴാമത്തെ ദിവസം ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ട ശേഷം മകന്‍ ജീവനൊടുക്കി

Advertisement

അമ്മ മരിച്ച് ഏഴാമത്തെ ദിവസം ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ട ശേഷം മകന്‍ ജീവനൊടുക്കി. പയ്യോളിയിലാണ് സംഭവം. തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന തിക്കോടി പെരുമാള്‍പുരം കളത്തില്‍ വീട്ടില്‍ സുരേഷാണ് (55) സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ച ശേഷം ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കിയത്.

അമ്മ നാരായണി (78) ആറ് ദിവസം മുമ്പാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഹരീഷ് സ്മാരക റോഡിന് സമീപമായിരുന്നു സംഭവം. ‘അമ്മയുടെ കൂടെ ഞാനും പോവാ’ എന്ന് ഫേസ് ബുക്ക് കുറിപ്പിട്ട് ഒരു മണിക്കൂര്‍ തികയും മുമ്പേയാണ് സുരേഷ് കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടിയത്. പരേതരായ നാരായണന്‍ – നാരായണി ദമ്പതികളുടെ മകനാണ് മരിച്ച സുരേഷ്. മടപ്പള്ളി ഗവ. കോളേജിലെ പ്രൊഫസര്‍ ദിനേശനാണ് സുരേഷിന്റെ സഹോദരന്‍.

Advertisement