കുറവാ സംഘം നടത്തിയ മോഷണ കേസിലെ മുഖ്യപ്രതി 17 വർഷത്തിനുശേഷം പിടിയിൽ

Advertisement

ഇടുക്കി. കുമളിയിൽ കുറവാ സംഘം നടത്തിയ മോഷണ കേസിലെ മുഖ്യപ്രതി 17 വർഷത്തിനുശേഷം പിടിയിൽ. തമിഴ്നാട് തേനി ജില്ലയിലെ തിരുട്ടു ഗ്രാമം എന്നറിയപ്പെടുന്ന കാമാക്ഷിപുരത്ത് നിന്നാണ് ചോളയപ്പൻ എന്നയാളെ പിടികൂടിയത്. തിരുട്ടു ഗ്രാമത്തിലെ ആളുകളുടെ ശക്തമായ എതിർപ്പിനിടെ പ്രതിയെ കസ്റ്റഡിയിലെടുത്തത് സാഹസികമായാണ്.

2008 – ൽ കുമളി ചക്കുപള്ളത്ത് വീടിൻറെ പിൻവാതിൽ കുത്തിതുറന്ന് അകത്തുകയറിയ ശേഷം സ്ത്രീയുടെ മാല പൊട്ടിക്കുകയും പണം കവരുകയും ചെയ്ത സംഭവം നടന്നിരുന്നു. തിരുട്ട് ഗ്രാമത്തിലെ ചോളയപ്പൻ ഉൾപ്പെടുന്ന കുറുവ സംഘവുമാണിതിനു പിന്നിലെന്ന് പോലീസ് അന്ന് കണ്ടെത്തിയതാണ്.  സംഘാംഗങ്ങളിൽ ചിലരെ മറ്റ് സ്ഥലങ്ങളിലെ മോഷണ കോസുമായി ബന്ധപ്പെട്ട് നേരത്തെ പിടികൂടി. എന്നാൽ ഒളിവിൽ കഴിഞ്ഞിരുന്ന ചോളയപ്പനെ പിടികൂടാൻ ആയിരുന്നില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചോളയപ്പൻ കഴിഞ്ഞ ദിവസം കാമാക്ഷി പുരത്തെത്തിയതായി പോലീസിന് മനസ്സിലായി.  തുടർന്ന് കുമളി എസ്എച്ചഒ അഭിലാഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

ചോളയപ്പനേ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസികൾ ഒത്തു ചേർന്ന് പോലീസിനെ തടഞ്ഞു. തുടർന്ന് തമിഴ്നാട് പോലീസിൻറെ സാഹായവും തേടി. മുട്ടം, തൊടുപുഴ, പാലാ, മണിമല, പള്ളിക്കത്തോട് എന്നീ പോലീസ് സ്റ്റേഷനുകളിലും ചോളയപ്പനെതിരേ കേസുകൾ ഉണ്ട്.

Advertisement