ലഹരിമരുന്നുമായി 20 പേർ പിടിയിൽ

Advertisement

കൊച്ചി. ലഹരിമരുന്നുമായി 20 പേർ പിടിയിൽ.ഇന്നലെ പൊലീസിന്റെ രാത്രി പരിശോധനയിലാണ് നടപടി. കോഴിക്കോട് രാമനാട്ടുകരയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിലായി.45 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം സ്വദേശിയാണ് പിടിയിലായത്.

സംസ്ഥാനത്തെ എക്സൈസിന്‍റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ ലഹരി ഒഴുക്ക് തടയാൻ പരിശോധകൾ തുടരുകയാണ്.ഇന്നലെ കൊച്ചിൽ മാത്രം ലഹരിമരുന്നുമായി പിടിയിലായത് 20 പേരാണ്. കൂടാതെ മദ്യപിച്ച് വാഹനമോടിച്ച 117 പേരും ,പൊതുസ്ഥലത്ത് മദ്യപിച്ചതിന് 21 കേസുകൾ രജിസ്റ്റർ ചെയ്തു.പൊലീസിന്റെ രാത്രി പരിശോധനയിലാണ് നടപടി.അതെ സമയം കോഴിക്കോട് രാമനാട്ടുകര
നിസരി ജംഗ്ഷനിൽ നിന്ന് 45 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം ഒളവട്ടൂർ സ്വദേശി ഷാഫി പിടിയിലായി.KL 11 BF 1947 നമ്പർ കാറിൽ വന്ന ഷാഫിയെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്.ഇയാളുടെ ജ്യേഷ്ഠൻ ഷെഫീഖ് എംഡിഎംഎ കേസ്സിൽ വിയ്യൂർ ജയിലിൽ കഴിഞ്ഞു വരികയുമാണ്

Advertisement