മലപ്പുറം. പൂക്കളത്തൂരിൽ ഒരു വയസും മൂന്ന് മാസവുമായ കുഞ്ഞ് പാമ്പ് കടിയേറ്റ് മരിച്ചു. കല്ലേങ്ങൽ നഗറിലെ ശ്രീജേഷിന്റെ മകൻ അർജുൻ ആണ് മരിച്ചത്.
വൈകിട്ട് നാല് മണിയോടെ വീട്ടുമുറ്റത്ത് നിന്നാണ് കുഞ്ഞിനെ പാമ്പ് കടിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ വീട്ടു പരിസരത്ത് നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തി.




































