ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ വിദഗ്ധസമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്.
അവലോകനയോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് ഇളവ് നൽകണമെന്നും കോടതി പറഞ്ഞു. മുന്നൊരുക്കങ്ങളിലെ പാളിച്ചയിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയമായ രീതിയിൽ അവലംബിക്കണം എന്നാണ് ദേവസ്വം ബെഞ്ചിന്റെ നിർദേശം. ഇതിനായി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിദഗ്ധസമിതി രൂപീകരിക്കണം.
അടിസ്ഥാന സൗകര്യവും -തിരക്ക് നിയന്ത്രണവും ഇ സമിതിയുടേ കീഴിൽ വരണം.
വിവര ശേഖരണം നടത്തി വിവിധ സോണുകളായി തിരിച്ച് ഉൾക്കൊള്ളാനാവുന്ന ഭക്തരുടെ എണ്ണവും കണക്കാക്കണം. ഓരോ മണ്ഡലകാല സീസണും മുൻപും ശേഷവും വിദഗ്ധസമിതി യോഗം ചേരണമെന്നും ഹൈക്കോടതി നിർദേശിച്ചു.
തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ ദേവസ്വം മന്ത്രിക്ക് യോഗം വിളിക്കാനാവില്ല എന്ന പരാതി ഉയർന്നിരുന്നു ഉയർന്നിരുന്നു. അടിയന്തരമായി ഏകോപനം ആവശ്യമുള്ള സമയമാണെന്നും യോഗം വിളിക്കാൻ മന്ത്രിയെ അനുവദിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശുചിമുറി, വെള്ളം ആരോഗ്യ സംവിധാനങ്ങൾ എല്ലാം ഉറപ്പാക്കണം. ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേമത്തിലുമാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. കേസ് 24ന് വീണ്ടും പരിഗണിക്കും.





































