തിരുവനന്തപുരം. കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടെത്തുന്നതിൽ അന്തിമ തീരുമാനം നാളെ. ഇന്ന് വൈഷ്ണ സുരേഷിന്റേയും പരാതിക്കാരൻ ധനേഷ് കുമാർ ഉൾപ്പെടെയുള്ളവരുടേയും ഹിയറിങ്ങ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസമെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വൈഷ്ണ സുരേഷ് പറഞ്ഞു.കള്ളവോട്ട് ചേർക്കാനാണ് വൈഷ്ണ ശ്രമിച്ചതെന്ന
പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരൻ ധനേഷ് കുമാറും വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ തീരുമാനം കൈക്കൊള്ളാൻ ഹൈക്കോടതി നിർദ്ദേശിച്ച ഹിയറിംഗ് നീണ്ടത് രണ്ടേമുക്കാൽ മണിക്കൂർ.
വൈഷ്ണ സുരേഷ് അഭിഭാഷകർക്കൊപ്പം ആണ് ഹിയറിങ്ങന് എത്തിയത്.
പരാതിക്കാരൻ,സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം ധനേഷ് കുമാർ,നഗരസഭ ഉദ്യോഗസ്ഥരടക്കം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹീയറിംഗിന് ഹാജരായി.
ഇരു കൂട്ടരുടെയും വാദങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായി കേട്ടു.രേഖകൾ പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ്ണ വിശ്വാസമെന്നും തീരുമാനം നാളെ 12 മണിയോടെയുണ്ടാകുമെന്നും വൈഷ്ണ സുരേഷ്.
വൈഷ്ണ ഏഴുവർഷം മുമ്പ് മുട്ടടയിൽ നിന്ന് താമസം മാറിപ്പോയതാണ്.പാസ്പോർട്ട് അടക്കം എല്ലാ തിരിച്ചറിയൽ രേഖകളും പഴയ മേൽവിലാസത്തിൻറെ അടിസ്ഥാനത്തിലാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പരാതിക്കാരനായ സിപിഐഎം പ്രാദേശിക നേതാവ് ധനേഷ് കുമാർ.
വൈഷ്ണ സുരേഷ് നൽകിയ ഹർജിയിൽ ഇരുകക്ഷികളെയും കേട്ടതിനു ശേഷം ബുധനാഴ്ചയ്ക്ക് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദേശം.
Home News Breaking News വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടെത്തുന്നതിൽ അന്തിമ തീരുമാനം നാളെ



































