തിരുവനന്തപുരം: തൈക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. രാജാജി നഗര്‍ സ്വദേശി അലന്‍ (19) ആണ് മരിച്ചത്. തൈക്കാട് ക്ഷേത്രത്തിനു സമീപമാണ് കൊലപാതകം. കളിക്കുന്നതുമായി ബന്ധപ്പെട്ടു സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത് എന്നാണ് വിവരം.
































