‘അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും’; സന്ദീപ് വാര്യര്‍

Advertisement

ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക് എത്തിയിരിക്കുകയാണ്. നിതീഷ് കുമാര്‍ തന്നെയാകും മുഖ്യമന്ത്രിയെന്നും ബിജെപി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ കാണും. വോട്ടുകൊള്ളയും എസ്‌ഐആറിനെതിരായ ആരോപണങ്ങളും വോട്ടര്‍മാര്‍ പുച്ഛിച്ച് തള്ളിയെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ ക്യാംപ്.
ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ താല്‍ക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം. എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കുമെന്ന് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സന്ദീപ് വാര്യരുടെ കുറിപ്പ്

We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ താല്‍ക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും.

Advertisement