തിരുവനന്തപുരം. ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകളുമായി മരണവീട്ടില്‍നിന്നും പരേതന്‍റെ ഭാര്യ മേലാപ്പീസിലെത്തണം, നീതി കിട്ടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വേണുവിൻ്റെ ഭാര്യ സിന്ധു .
ആരോപണം തെളിയിക്കുന്ന രേഖകളുമായി നാളെ ഹാജരാകാൻ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ആവശ്യപ്പെട്ടു.എന്നാൽ ചടങ്ങുകൾ പൂർത്തിയാകാതെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് മുൻപാകെ ഹാജരാകില്ലെന് വേണുവിൻ്റെ ഭാര്യ സിന്ധു.
ഈ അവസ്ഥയിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച രീതി ശരിയായില്ല.വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് കരുതിയത്.ഇനി മെഡിക്കൽ കോളേജിൽ വേണുവിനെ കൊണ്ടു പോയതുo,വേണു മരിച്ചതും തെറ്റായി പോയെന്ന് പറയാതിരുന്നാലും ഭാഗ്യമെന്നും ഭാര്യ സിന്ധുപറഞ്ഞു




































