കായംകുളം സബ്ജില്ലാ സ്കൂൾ കലോത്സവം, 26-ാം തവണയും വി വി എച്ച് എസ് എസ്

Advertisement

കായംകുളം. സബ്ജില്ലാ സ്കൂൾ കലോത്സവം: 26-ാം തവണയും വി വി എച്ച് എസ് എസ് കിരീടം നിലനിർത്തി

നവംബർ നാലു മുതൽ 10 വരെ കായംകുളത്ത് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.
യൂ പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ ജനറൽ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് (393) നേടിയാണ് ഓവറോൾ നിലനിർത്തിയത്. കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി വി വി എച്ച് എസ് എസ് തുടർച്ചയായി ഓവറോൾ കരസ്ഥമാക്കി വരികയാണ്. കൂടാതെ ഈ വർഷം യൂ പി എച്ച് എസ് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി സംസ്കൃത ഓവറോളും സ്കൂൾ നേടി. ആലപ്പുഴ ജില്ലാതല മത്സരത്തിൽ 35 ഇനങ്ങളിൽ കുട്ടികൾ മത്സരിക്കും.

കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ വച്ച് വിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ആർ രതീഷ് കുമാറും പിടിഎ പ്രസിഡണ്ട് എച്ച് റിഷാദ് ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ടി ഉണ്ണികൃഷ്ണൻ, അഡ്മിനിസ്റ്റേറ്റർ രാജീവ്‌ നായർ സ്റ്റാഫ് സെക്രട്ടറിമാരായ സി എസ് ഹരികൃഷ്ണൻ, പി എസ് ഗിരീഷ് കുമാർ സീനിയർ അധ്യാപകരായ ബി കെ ബിജു, അജിത് കുമാർ മാലിനി,ദീപ്തി രവി, വീണാ ചന്ദ്രൻ, ജയകൃഷ്ണൻ, വിനോദ് കുമാർ, രമ്യ,ശ്രീലക്ഷ്മി, അഞ്ചു ശ്രീ,
പി ടി എ അംഗങ്ങളായ പ്രിയലാൽ, സ്മിത, തുടങ്ങിയവരും മത്സരത്തിൽ പങ്കെടുത്ത കുട്ടികളും സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു…

Advertisement