തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് ചാടിപ്പോയ പ്രതി രക്ഷപ്പെട്ടത് ജനൽവഴി

Advertisement

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മോഷണക്കേസ് പ്രതി ചാടിപ്പോയത് ഐസിയുവിലെ ജനൽവഴി.
കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത രാജീവ് എന്നയാളാണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്.
പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ മെഡിക്കൽ കോളേജ് ഐ സി യുവിൽ പ്രവേശിപ്പിച്ചത്.

ഇന്ന് പുലർച്ചെ ഐ സി യുവിലെ ജനൽ വഴി ചാടിയാണ് രാജീവ് രക്ഷപ്പെട്ടത്.
പ്രതിക്കായി പൊലീസ് ഉടൻതന്നെ വിപുലമായ തിരച്ചിൽ ആരംഭിച്ചു.

Advertisement