എറണാകുളം: രാഷ്ട്ര നിർമ്മിതിക്ക് ഏറ്റവും അധികം സംഭാവന നൽകിയിട്ടുള്ള ക്രൈസ്തവരെയും സിറോ മലബാർ സമുദായത്തെയും അവഗണിക്കുന്നുവെന്ന് , സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ദീപിക പത്രത്തിലാണ് അദ്ദേഹത്തിന്‍റെ ലേഖനം ,2.78 കോടി ക്രിസ്ത്യാനികളുടെ നിഷേധിക്കപ്പെട്ട അവകാശങ്ങൾ ചോദിച്ചു വാങ്ങേണ്ട സാഹചര്യമുണ്ട്, ഈ അവകാശങ്ങൾ സർക്കാരുകളുടെ ഔദാര്യമല്ല,
പലയിടങ്ങളിലും ജയപരാജയങ്ങൾ തീരുമാനിക്കാൻ ക്രൈസ്തവർക്കാകും, ആരു വാഴണമെന്നും ആരു വീഴണമെന്നും തീരുമാനിക്കുന്നതിൽ സമുദായത്തിന് പങ്കുണ്ട്, വീണ്ടും പോരാട്ടത്തിന്റെ വഴിയിലേക്ക് സിറോ മലബാർ സഭയെ രാഷ്ട്രീയ നേതൃത്വം തള്ളി വിടരുത്, ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ സംസ്ഥാന സർക്കാർ നടപ്പാക്കണം, ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ തടയാനുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിനെ തടയുന്നത് ആരാണ്? സർക്കാർ ഭയക്കുന്നത് ആരെയാണെന്നും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, തെരഞ്ഞെടുത്തിരിക്കെ ക്രൈസ്തവ സമുദായത്തെ സർക്കാർ കരുതലോടെ കാണണം, സർക്കാർ ഉദ്യോഗത്തിൽ അടക്കം ക്രൈസ്തവ സമുദായത്തിന് കൃത്യമായ പരിഗണന ലഭിക്കണം






































