തിരുവനന്തപുരം. മെട്രോ പ്രഖ്യാപനത്തോടെ ഉയർന്ന പ്രതീക്ഷകൾക്കൊപ്പം ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. അലൈൻമെൻ്റിൽ കിഴക്കേകോട്ട ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ ഒഴിവാക്കി എന്നാണ് പ്രധാന ആക്ഷേപം.. ആറ് മാസത്തിൽ നിർമ്മാണം ആരംഭിക്കുമെന്ന് കെഎംആർഎൽ അവകാശപ്പെടുമ്പോഴും മറികടക്കാൻ നിരവധി കടമ്പകൾ മുന്നിലുണ്ട്..
സർക്കാർ അംഗീകരിച്ച അലൈൻമെൻ്റിൽ ചില മാറ്റങ്ങൾ കൂടി വേണമെന്നതാണ് പ്രധാന അവശ്യം. പ്രധാന വ്യാപാര കേന്ദ്രമായ ചാലയും, പത്മനാഭസ്വാമി ക്ഷേത്രവും ഉൾപ്പെടുന്ന കിഴക്കേകോട്ട അലൈൻമെൻ്റിൽ ഉൾപ്പെട്ടില്ല.. പാളയം കഴിഞ്ഞാൽ പ്ലാമൂട് ആണ് അടുത്ത സ്റ്റോപ്പ്.. നിയമസഭ, വികാസ് ഭവൻ, കോർപ്പറേഷൻ ഉൾപ്പെടെയുള്ള ഓഫീസുകളിൽ പോകുന്നവർക്ക് അടക്കം സൗകര്യമാകുന്ന രീതിയിൽ ഒരു സ്റ്റോപ്പ് കൂടി വേണം.. ഇവ ഉൾപ്പെടുന്ന അലൈൻമെന്റ് മുൻപ് സർക്കാരിന് സമർപ്പിച്ചിരുന്നതാണെന്ന് മെട്രോയുടെ ചുമതലയുണ്ടായിരുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകർ
സെക്രട്ടേറിയറ്റിന്റെ പൈതൃകസൗന്ദര്യത്തെ ബാധിക്കാത്തെ
സെക്രട്ടേറിയറ്റിനു മുന്നിൽ ഭൂഗർഭ മെട്രോ യാകും ഉചിതം.. എല്ലാ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും വലിയ പാർക്കിംഗ് ക്രമീകരണം വേണം..
ഇനിയും ചില പ്രധാന കടമ്പകൾ കൂടി മറികടക്കേണ്ടിവരും.. പ്രധാനം കേന്ദ്ര അനുമതിയാണ്.. അതുകഴിഞ്ഞാൽ വായ്പ ഉറപ്പാക്കണം.. ഒപ്പം
കഴക്കൂട്ടം മുതൽ ഈഞ്ചക്കൽ വരെയുള്ള ഭാഗത്ത് ദേശീയപാതയിലൂടെ മെട്രോ നിർമാണത്തിന് അനുമതിക്ക് തടസ്സങ്ങളുണ്ടാകാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ആറു മാസത്തിനുള്ളിൽ നിർമാണം തുടങ്ങാനാവുമെന്നാണ് കെഎംആർഎൽ പ്രതീക്ഷ































