കോതമംഗലം. നെല്ലി കുഴിയിൽ ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒന്നാംവർഷ ബി ബി എ വിദ്യാർത്ഥിയും ഇടുക്കി മാങ്കുളം സ്വദേശമായ നന്ദന ഹരിയാണ് മരിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയില്ല എന്ന് പോലീസ് പറഞ്ഞെങ്കിലും സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കളും കോളേജ് അധികൃതരും ആവശ്യപ്പെട്ടു.
ഞായറാഴ്ച രാവിലെ 8 30 ഓടുകൂടിയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് & സയൻസ് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇടുക്കി മാങ്കുളം സ്വദേശിയുമായ നന്ദന ഹരിയാണ് മരിച്ചത്. അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് എത്തിയ സഹപാഠിയാണ് ഫാനിൽ തൂങ്ങിയ നിലയിൽ നന്ദനയെ ആദ്യം കാണുന്നത്. കോളേജ് അധികൃതർ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും നന്ദനയോടൊപ്പം സ്ഥലത്തെത്തി. സംഭവത്തിൽ വിശദമായി അന്വേഷണം വേണമെന്നും ഇനി ആർക്കും ഇത്തരം സംഭവമുണ്ടാകരുത് എന്നും നന്ദനയുടെ പിതാവ് ഹരി.
ക്യാമ്പസിലോ ഹോസ്റ്റലിലോ മന്ദനയെക്കുറിച്ച് ആർക്കും ഭിന്നഭിപ്രായം ഇല്ല എന്നും, രാത്രി ഉറങ്ങുന്നതിനു മുമ്പ് വരെ ഫോൺ വിളിക്കുന്നത് കണ്ടതായി ഹോസ്റ്റൽ മെട്രൻ പറഞ്ഞിരുന്നതായി കോളേജ് പ്രിൻസിപ്പൽ.
മരിക്കുന്നതിനുമുമ്പ് നന്ദന ഇൻസ്റ്റഗ്രാം ഐഡിയിലെ മുഴുവൻ പോസ്റ്റുകളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് കോതമംഗലം പോലീസ് അറിയിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി






































