ധനമന്ത്രി ബാലഗോപാൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച കാറിൻ്റെ ഡ്രൈവർ മദ്യപിച്ചിരുന്നു, പോലീസ്

Advertisement

തിരുവനന്തപുരം.ധനമന്ത്രി ബാലഗോപാൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച കാറിൻ്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ്. വൈദ്യപരിശോധനയിലാണ് കാർ ഓടിച്ചിരുന്ന
പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.
റ്റാറ്റാ നെക്സോൺ ഇവി വാഹനമാണ് മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചത്.
കസ്റ്റഡിയിലെടുത്ത കാർ ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്ത ശേഷം വിട്ടയച്ചു..ഇന്നലെ രാതി 10.15 ഓടെയായിരുന്നു മന്ത്രി ബാലഗോപാലിന്റെ വാഹനം തിരുവനന്തപുരം വാമനപുരത്തു വച്ച് അപകടത്തിൽപ്പെട്ടത്.കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി.
എതിർ ദിശയിൽ തിരുവനന്തപുരത്തു നിന്നും പത്തനംതിട്ട ഇലന്തൂരിലേയ്ക്ക് പോവുകയായിരുന്ന കാർ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കവെ ഈ കാറിൽ ഇടിച്ച ശേഷം എതിരേ വന്ന മന്ത്രിയുടെ കാറിൽ ഇടിക്കുകയായിരുന്നു.മന്ത്രിയും കാറിലുണ്ടായിരുന്ന മറ്റുള്ളവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
പിന്നാലെ വന്ന ജി. സ്റ്റീഫൻ എംഎൽഎയുടെ വാഹനത്തിൽ കയറി മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു.

Advertisement