അട്ടപ്പാടിയിൽ വീടിന്റെ ചുമരിടിഞ്ഞു മരിച്ച സംഭവം, കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കില്‍

Advertisement

പാലക്കാട്‌. അട്ടപ്പാടിയിൽ വീടിന്റെ ചുമരിടിഞ്ഞു മരിച്ച സംഭവം.കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ സമയത്തിന് വാഹനം കിട്ടിയില്ല എന്ന് ബന്ധുക്കൾ.കുട്ടികളെ കൊണ്ടു പോയത് ബൈക്കിൽ മരിച്ച കുട്ടികളുടെ അമ്മ ദേവി

വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളുടെ ജീവൻ രക്ഷിക്കാമായിരുന്നു.എൻ്റെ മടിയിൽ വെച്ചപ്പോൾ അവന് അനക്കുണ്ടായിരുന്നു.പല തവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ല.ഇതോടെയാണ് സ്കൂട്ടറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നത്

നേരത്തെ ആശുപതിയിലെത്തിച്ചിരുന്നെങ്കിൽ ഒരാളെയെങ്കിലും തിരിച്ചുകിട്ടിയേനെ.പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല

Advertisement