തിരുവനന്തപുരം. കേരള സർവകലാശാല സംസ്കൃതം വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്.. പി എച്ച് ഡി വിദ്യാർഥിയായിരുന്ന വിപിൻ വിജയൻ ശ്രീകാര്യം പോലീസിൽ ഇന്നലെ മൊഴി നൽകിയിരുന്നു.. മൊഴിയിലടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ആകുമോ എന്ന് പോലീസ് നിയമപദേശം തേടും. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും അന്വേഷണത്തെ ഉത്തരവിട്ടിരുന്നു.. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് മന്ത്രി ഡോ. ബിന്ദു നിർദ്ദേശിച്ചത്.. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടു
Home News Breaking News കേരള സർവകലാശാല സംസ്കൃതം വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതി, കേസെടുക്കാനുള്ള സാധ്യത തേടി...

































