തിരുവനന്തപുരം നഗരത്തിന്റെ സ്വപ്ന മെട്രോപദ്ധതി യാഥാർത്ഥ്യത്തിലേക്ക്

Advertisement

തിരുവനന്തപുരം. നഗരത്തിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി അംഗീകാരം നൽകി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ കാലങ്ങളായുള്ള ആവശ്യത്തിന്റെ ആദ്യഘട്ട അലൈൻമെന്റിനാണ് സർക്കാർ അംഗീകാരം നൽകിയത്. പാപ്പനംകോട് നിന്ന് ആരംഭിച്ച്‌ കിള്ളിപ്പാലം പാളയം ശ്രീകാര്യം കഴക്കൂട്ടം ടെക്നോപാർക്ക് കൊച്ചുവേളി വിമാനത്താവളം വഴി ഇഞ്ചക്കലിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ടെക്നോപാർക്കിന്റെ 3 ഫേസുകൾ വിമാനത്താവളം തമ്പാനൂർ ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ സെക്രട്ടറിയേറ്റ് കോളേജ് എന്നിവ ആദ്യഘട്ടത്തിൽ ഉൾപ്പെടും . 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകളും അതിൽ മൂന്ന് ഇന്റർ ചെയ്ഞ്ച് സ്റ്റേഷനുകളും ഉണ്ടാകും. മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം ഉള്ളൂർ പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമാണ ചുമതല നേരത്തെ തന്നെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപ്പിച്ചിരുന്നു . തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് റെയിൽ പദ്ധതി ഗതിവേഗം പകരും എന്നാണ് പ്രതീക്ഷ.

Advertisement