ഇടുക്കി അണക്കെട്ടിൽ ഒരു ഇടവേളക്കുശേഷം വീണ്ടും സഞ്ചാരികൾക്ക് കാൽനടയായി സന്ദർശനം നടത്താം. 2023 ൽ ഡാമിൽ സുരക്ഷ വീഴ്ച ഉണ്ടായതിനുശേഷം ബഗ്ഗി കാറിൽ മാത്രമായി സന്ദർശനം നിജപ്പെടുത്തിയിരുന്നു. പുതിയ തീരുമാനം നടപ്പിലായതോടെ സഞ്ചാരികൾ കൂടുതൽ എത്തുമെന്നാണ് പ്രതീക്ഷ.
ഇടുക്കി ഡാം സന്ദർശനത്തിനായി എത്തുന്ന സഞ്ചാരികൾക്ക് സന്തോഷം നൽകുന്നതാണ് പുതിയ തീരുമാനം. നിലവിൽ 1248 പേർക്ക് ബഗ്ഗി കാറിൽ മാത്രമാണ് ഡാം സന്ദർശനത്തിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇന്നലെ മുതൽ 2500 പേർക്ക് കാൽനടയായി കൂടി ചെറുതോണി, ഇടുക്കി അണക്കെട്ടുകൾ സന്ദർശിച്ച് മടങ്ങാം.
രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് ഡാം സന്ദര്‍ശന സമയം. കാല്‍നട യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും, കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബഗ്ഗികാര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 150 രൂപയാണ്.ഹൈഡൽ ടൂറിസം.
എട്ട് ബഗ്ഗി കാര്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ദിവസവും ബഗ്ഗി കാറിൽ ഉൾപ്പെടെ 3748 പേര്‍ക്കാണ് സന്ദര്‍ശനാനുമതിയുള്ളത്. ടിക്കറ്റുകളെല്ലാം ഓൺലൈനായി തന്നെ ബുക്ക് ചെയ്യണം.





































