യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്, എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

Advertisement

കൊച്ചി.യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്. എക്സൈസ് കുറ്റപത്രം സമർപ്പിച്ചു.സിനിമാപ്രവർത്തകർക്ക് ലഹരി എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ല.കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്നായിരുന്നു പ്രതികളുടെ മൊഴി.ഇതിന് തെളിവില്ലെന്ന് എക്സൈസ്. കേസിൽ നാല് പ്രതികൾ

ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും പുറമേ ഛായാഗ്രാഹകൻ സമീർ താഹിറും പ്രതി. സമീർ താഹിറിന്റെ അറിവോടെയാണ് ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്നും കണ്ടെത്തൽ. കഴിഞ്ഞ ഏപ്രലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്

സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് എക്സൈസ് പിടികൂടിയത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് കുറ്റപത്രം. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപിച്ചത്

Advertisement