ആരാണാ അജ്ഞാത രക്ഷകന്‍, റെയില്‍വേ പൊലീസ് തേടുന്നു

Advertisement

തിരുവനന്തപുരം. വർക്കലയിൽ ട്രെയിനിൽ വച്ച് പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ നിർണായക മൊഴി രേഖപ്പെടുത്താൻ പോലീസ്. പെണ്‍കുട

പെണ്‍കുട്ടിയുടെ സുഹൃത്തിനെ രക്ഷിക്കുകയും പ്രതിയെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയും ചെയ്ത യാത്രക്കാരനെ കണ്ടെത്താനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.

കേരള എക്സ്പ്രസ്സിൽ പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായ രാത്രിയിൽ ഒരു യാത്രക്കാരന്റെ ഇടപെടലാണ് സുഹൃത്ത് അർച്ചനയെ രക്ഷിച്ചതും പ്രതിയെ കീഴ്പ്പെടുത്തുകയും ചെയ്തത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് നിലവിൽ റെയിൽവേ പോലീസ്. റെയിൽവേ സ്റ്റേഷനിലെ CCTV ദൃശ്യങ്ങളിൽ നിന്നാണ് അടിയന്തര ഇടപെടൽ നടത്തിയ വ്യക്തിയെ കണ്ടെത്തിയത്.പ്രതിയെ ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചുവന്ന വസ്ത്രം ധരിച്ച യാത്രക്കാരന്റെ ചിത്രം റെയിൽവേ പോലീസ് പുറത്തുവിട്ടു. വിവരങ്ങൾ കൈമാറുന്നതിന് ഫോൺ നമ്പറും പോലീസ് നൽകിയിട്ടുണ്ട്.കണ്ടെത്തിയാൽ മനുഷ്യത്വപരമായ ഇടപെടലിനെ ആദരിക്കാനും പാരിതോഷികം നൽകാനും ആലോചനയുണ്ട്. അതേസമയം പൊലീസിന്റെ തെളിവ് ശേഖരണവും തുടരുകയാണ്. പ്രതി ട്രെയിനിൽ കയറുന്നതിനു മുൻപ് മദ്യപിച്ച ബാറിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. പ്രതിയും സുഹൃത്തുമാണ് ബാറിൽ കോട്ടയത്തെ ബാറിൽ കയറി മദ്യപിക്കുന്നത്. ഈ ഡിജിറ്റൽ തെളിവുകളും കേസ് അന്വേഷണത്തിൽ നിർണായകമാകും.പ്രതിയെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വച്ച് തെളിവ് ശേഖരണം നടത്താനും നീക്കമുണ്ട്. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം ആയിരിക്കും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. തലക്ക് ഏറ്റ ക്ഷതമാണ് ആരോഗ്യസ്ഥിതി മോശമാക്കുന്നത്. അതേസമയം റെയിൽവേ സ്റ്റേഷനുകളിലെ പരിശോധനയും ആർപിഎഫ് ഊർജിതമാക്കിയിട്ടുണ്ട്

Advertisement