തൃശൂർ: തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിന് പിടി ഉഷ വാഗ്ദാനം ചെയ്ത തുക നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 19 കോടിയാണ് നഷ്ടപ്പെടുത്തിയത്. പിന്നീട് ഈ തുക കൊണ്ടാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയം സിന്തറ്റിക്ക് ട്രാക്ക് ആക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ ആരോപണം.
സായിയുടെ ഫണ്ട് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. പക്ഷേ സ്റ്റേഡിയത്തിന്റെ ഡിസൈൻ സായിക്കായിരിക്കും. ഇപ്പോൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചാണ് ഗ്രൗണ്ട് നവീകരിക്കുന്നത്. സായിയുടെ ഫണ്ട് വേണ്ട എങ്കിൽ ട്രാക്കും സ്വകാര്യ ഏജൻസികളെക്കൊണ്ട് ചെയ്യിക്കാൻ കോർപ്പറേഷൻ തയ്യാറാവണം. കൊച്ചി മെട്രോ തൃശൂർ ടൗണിൽ വരുമെന്നല്ല പറഞ്ഞത്. പാലിയേക്കര വഴി പാലക്കാടേക്കും കോയമ്പത്തൂരേക്കും വരണമെന്നാണ് പറഞ്ഞത്. അതിനാണ് അവഹേളിച്ചത്. ദില്ലി മെട്രോ ഹരിയാനയിലെത്തി. ഹരിയാനയിലെത്തിയപ്പോഴത് ദില്ലി മെട്രോ അല്ല, ആർആർടി ആയിരുന്നു. ഗുരുവായൂർ പൊന്നാനി ആർആർടിഎസിന് തുരങ്കം വച്ചത് വിഘടനവാദികളാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇടുക്കിയും ആലപ്പുഴയുമാണ് ഏറ്റവും അടിതെറ്റിക്കിടക്കുന്നത്. എയിംസ് ഇടുക്കിയിൽ സാധ്യമല്ല. ആലപ്പുഴയാണ് ഏറ്റവും അനുയോജ്യം എന്നാണ് അന്നും ഇന്നും പറയുന്നത്. ആലപ്പുഴയ്ക്ക് എന്തെങ്കിലും കാരണം കൊണ്ട് അനുവദിക്കുന്നില്ലെങ്കിൽ അത് തൃശ്ശൂരിന് തന്നെ വേണം. ആലപ്പുഴയ്ക്ക് കിട്ടിയില്ലെങ്കിൽ തൃശ്ശൂരിൽ തന്നെ എന്നു പറയും. ഒരു പോരാളിയെ പോലെ നിങ്ങൾക്കൊപ്പം നിന്ന് പോരാടും. 2029 എംയിംസിന്റെ തറക്കല്ലിടാതെ വോട്ട് അഭ്യർത്ഥിച്ചു വരില്ല. 2029 എംയിംസിന്റെ തറക്കല്ലിടാതെ വോട്ട് അഭ്യർത്ഥിച്ചു വരില്ല. കോർപ്പറേഷൻ സ്റ്റേഡിയ നവീകരണം സ്വകാര്യ ഏജൻസിയെ ഒഴിവാക്കാൻ രണ്ടു കോടി മടക്കി നൽകാം. 20 പേർ അതിന് തയ്യാറായാൽ മതി. അതിൽ ഒരു വിഹിതം താൻ നൽകാം. തൃശ്ശൂരുകാർ എംപിയുടെ നേതൃത്വത്തിൽ ധനശേഖരണം നടത്തും. ബിജെപിയുടെ കൗൺസിൽ ആണ് എത്തുന്നതെങ്കിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ അവരുടെ നടുവൊടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.





































