യുവാക്കളുടെ സംഘർഷം തടയാൻ എത്തിയ ഡാൻസാഫ് സംഘത്തിന് നേരെ അക്രമം

Advertisement

വടക്കഞ്ചേരി. യുവാക്കളുടെ സംഘർഷം തടയാൻ എത്തിയ ഡാൻസാഫ് സംഘത്തിന് നേരെ അക്രമം. രണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. അക്രമം നടത്തിയ അഞ്ചുപേർ പിടിയിൽ.

വടക്കഞ്ചേരി മംഗലത്ത് ഇന്നലെ വൈകീട്ടാണ് സംഭവം. വടക്കഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും
ലഹരി വില്പന നടക്കുന്നു എന്ന
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ സമീപത്ത് യുവാക്കളുടെ സംഘർഷം ഉണ്ടായി..ഇതോടെ
അന്വേഷിക്കാൻ എത്തിയ ഡാൻസാഫ് ടീമിന് നേരെ യുവാക്കൾ അക്രമം നടത്തുകയായിരുന്നു.
ഡാൻസാഫ് ടീം അംഗങ്ങളായ ലൈജു, ദേവദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ലൈജുവിന്റെ തലയ്ക്ക് കല്ലുകൊണ്ടുള്ള മർദ്ദനമേറ്റാണ് പരിക്ക്.
സംഭവത്തിൽ പ്രായപൂർത്തിയാവാത്ത നാലുപേരുൾപ്പടെ 5 പേർ പിടിയിലായി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി

Advertisement