കോട്ടയം.കട ഉടമയായ വീട്ടമ്മയെ വിളക്ക് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ മാല കവർന്നു നാഗമ്പടം പനയക്കഴിപ്പ് റോഡിലാണ് സംഭവം.
ആക്രമണം നടത്തിയത് ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
പട്ടാപ്പകൽ നഗര മധ്യത്തിലാണ് കൊടും ക്രൂരത നടന്നത് . നാഗമ്പടം പനയക്കഴുപ്പ് ഭാഗത്ത് കട നടത്തിയിരുന്ന വീട്ടമ്മ രത്നമ്മയ്ക്ക് നേരെയാണ് ക്രൂര ആക്രമണം ഉണ്ടായത് .കടയിലെത്തിയ ഒരാൾ മാല പിടിച്ച് പറിക്കാൻ ശ്രമിച്ചു.ഇത് രത്നമ്മ എതിർത്തതോടെ മർദ്ദിക്കുകയായിരുന്നു. കടയിലിരുന്ന നിലവിളക്ക് എടുത്ത് മോഷ്ടാവ് രത്നമ്മയെ അടിച്ചു പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ രത്നമമയുടെ തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റു
ഗുരുതരമായി പരിക്കേറ്റ രത്നമ്മ ആശുപത്രിയിൽ ചികിത്സയിലാണ്
രത്നമ്മയുടെ രണ്ടു പവന്റെ മാലയാണ് പ്രതി മോഷ്ടിച്ചത്. ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണോ എന്ന് സംശയമുണ്ട്. മാല മോഷ്ടിച്ച പ്രതി റെയിൽവേയുടെ ഭാഗത്തേക്ക് രക്ഷപ്പെട്ടത് ആയിട്ടാണ് വിവരം.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത വെസ്റ്റ് പോലീസ് വിശദമായിട്ടുള്ള അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷപെടാൻ സാധ്യതയുള്ള പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം .






































