യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം,വാതിലില്‍ നിൽക്കുന്നതിലെ തർക്കമാണ് പ്രകോപന കാരണം എന്ന് എഫ്ഐആറിൽ

Advertisement

തിരുവനന്തപുരം. വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.. റെയിൽവേ പോലീസ് പ്രതി സുരേഷ് കുമാറിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ശ്രീക്കുട്ടിയെ പിന്നില്‍ ചവിട്ടി തള്ളിയിട്ട ട്രെയിനിന്റെ ബോഗിയിലും, പരിക്കേറ്റ് കിടന്ന അയന്തി പാലത്തിലും എത്തിച്ച് തെളിവെടിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു.. ഗുരുതര നിലയിൽ മാറ്റമുണ്ടോയെന്ന് 24 മണിക്കൂർ കഴിയാതെ പറയാൻ ആകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.. വാതിലില്‍ നിൽക്കുന്നതും ആയി ബന്ധപ്പെട്ട തർക്കമാണ് പ്രകോപന കാരണം എന്നാണ് എഫ്ഐആറിൽ ഉള്ളത്. കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ് ചവിട്ടി തള്ളിയിട്ടത്. തടയാൻ എത്തിയ സുഹൃത്ത് അർച്ചനയെയും കൊല്ലാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു.. ഇന്നലെയാണ് വെള്ളറട സ്വദേശിയായ സുരേഷ് കുമാറിനെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തത്.

Advertisement