അടൂർ. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കോട്ടമുകൾ സ്വദേശി 77 വയസുള്ള രത്നമ്മയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹതയാരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി.
ഇന്ന് രാവിലെ 10 മണിയോടെയാണ്
വീടിനോട് ചേർന്നുള്ള ഷെഡിൽ രത്നമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവു പോലെ സഹോദരി ശ്യാമള ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല.ഇതോടെ സമീപവാസിയായ വീട്ടമ്മയെ വിളിച്ചറിയിച്ചു. ഇവർ സ്ഥലത്തെത്തി നോക്കിയപ്പോഴാണ് രത്നമ്മയെ മരിച്ച നിലയിൽ കണ്ടത്
കൈ ഞരമ്പ് മുറിച്ച് കാലുകൾ നിലത്ത് മുട്ടി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. വാതിൽ പുറത്ത് നിന്നും കുറ്റിയിട്ടിരുന്നു. രത്നമ്മയുടെ സ്വർണ്ണാഭരണങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഈ ദുരൂഹതകളാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതെന്ന് നാട്ടുകാർ
അടൂർ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ്നായയെ എത്തിച്ചും പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷംബന്ധുക്കൾക്ക് വിട്ടുനൽകും.






































