സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം അവസാനിച്ചു. സമരം 266 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് സമരം അവസാനിപ്പികുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ സമര പ്രതിജ്ഞ പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല,രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, കെ കെ രമ, സി പി ജോൺ,തുടങ്ങിയവരും ഉദ്ഘടന പരിപാടിയിൽ പങ്കെടുത്തു. രാഹുൽ മങ്കൂട്ടത്തിൽ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് വീണ്ടും വേദിയിലേക്ക് എത്തിയത്. ട്രെയിൻ സമയം നോക്കിയാണ് നേരത്തെ ഇറങ്ങിയതെന്നും മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് വീണ്ടും തിരിച്ചെത്തിയത് എന്ന് രാഹുൽ വിശദീകരിച്ചു.അതേസമയം കഴിഞ്ഞ ദിവസം സർക്കാർ ഓണറേറിയാം ആയിരം രൂപ വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇത് സമരവിജയമായി കണക്കാക്കിയാണ് രാപകൽ സമരം അവസാനിപ്പിക്കുന്നത്. ഓണറേറിയാം വർധിപ്പിക്കുക വിരമിക്കൽ ആനുകൂല്യം നൽകുക പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നത് വരെ ജില്ലാതലത്തിൽ സമരം തുടരാനും തീരുമാനം ഉണ്ട്



































