തിരുവനന്തപുരം.സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം ഇന്ന് അവസാനിപ്പിക്കും. സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന മഹാപ്രതിജ്ഞ റാലിയോടെയായിരിക്കും സമാപനം ഉണ്ടാവുക. പരിപാടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആയിരം രൂപ ഓണറേറിയം വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം അവസാനിപ്പിച്ചാലും ജില്ലാതലങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. ഓണറേറിയം 21000 രൂപയാക്കുക , പെൻഷൻ വിരമിക്കൽ ആനുകൂല്യം എന്നീ ആവശ്യങ്ങളാണ് ആശാമാർ ആവശ്യപ്പെട്ടത്. 1000 രൂപയുടെ വർദ്ധനവ് തുച്ഛമായ തുകയായി കണക്കാക്കുന്നു എങ്കിലും സമര നേട്ടം എന്ന് തന്നെയാണ് വിലയിരുത്തുന്നത്. ഫെബ്രുവരി പത്തിനാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്.
Home News Breaking News ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം മഹാപ്രതിജ്ഞ റാലിയോടെ ഇന്ന് അവസാനിപ്പിക്കും





































