മാലിന്യം നീക്കുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്കിൽ പെട്ട് മരിച്ച ജോയിയുടെ അമ്മക്ക് വീട് കൈമാറി

Advertisement

തിരുവനന്തപുരം .മാലിന്യം നീക്കുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്കിൽ പെട്ട് മരിച്ച ജോയിയുടെ അമ്മക്ക് നഗരസഭ നിർമ്മിച്ച വീട് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് താക്കോൽ ദാനം നിർവഹിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമിയിലാണ് നഗരസഭയാണ് വീട് നിർമ്മിച്ച് നൽകിയത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ സമീപത്തുകൂടി ഒഴുകുന്ന ആമയിഴഞ്ചാം തോട്ടിൽ മാലിന്യ നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുമെന്ന് മേയർ ആര്യരാജേന്ദ്രൻ അന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നായിരുന്നു വീട് നിർമ്മാണം.
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നിർമ്മിച്ച വീട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ജോയിയുടെ അമ്മ മെൽഹിക്ക് കൈമാറി.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നെയ്യാറ്റിൻകര ചുള്ളിയൂരിൽ വാങ്ങി നൽകിയ 5 സെന്റ് ഭൂമിയിലാണ് വീട് നിർമ്മിച്ചത്.രണ്ട് മുറിയും അടുക്കളയും ശുചി മുറിയും ചേർത്ത് 650 ചതുരശ്ര അടിയിലാണ് നിർമ്മാണം.സ്വന്തമായി വീടില്ലാതിരുന്ന മെൽഹി അമ്മ സന്തോഷം പങ്കുവെച്ചു.

പ്രഖ്യാപനം നടത്തി സമയബന്ധിതമായി തന്നെ നഗരസഭ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി.

Advertisement